ജയ്പതാക സ്വാമി
മഹാരാജ് കി ജയ്
ശ്രീല ഗുരുമഹാരാജ് കി ജയ്.
ഗുരുമഹാരാജ് വ്യാസപൂജ മഹോത്സവ് കി ജയ്
നമഃ ഓം വിഷ്ണു പാദായ
കൃഷ്ണ പ്രഷ്ടായ ഭൂതലേ
ശ്രീമതേ ജയപതാക സ്വാമിൻ ഇതി നാമിനെ
നമഃ ആചാര്യ പാദായ
നിതായ് കൃപ പ്രദായിനെ
ഗൗര കഥാ ധാമദായ നഗരഗ്രാമദായിനെ.
എന്റെ ഗുരുമഹാരാജിന്റെ (ജയപതാക സ്വാമി മഹാരാജ് )വ്യാസപൂജ നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ ആദ്യമായി ശത കോടി പ്രണാമങ്ങൾ അർപ്പിക്കട്ടെ.
വർഷങ്ങൾക്കു മുമ്പ് ഞാൻ ദുബായിൽ ഉണ്ടായിരുന്ന സമയത്ത് അവിടെ പ്രവർത്തിച്ചു വന്നിരുന്ന ഇസ്‌കോണിന്റെ ശാഖയിൽ (ദാമോദര ദേശിൽ )സംഗം ചെയ്യുവാനുള്ള ഒരു അവസരം ലഭിക്കുകയുണ്ടായി . ഭഗവാന്റെ കാരുണ്യമെന്നു പറയട്ടെ അവിടെ വെച്ച് പല തവണ ജയപതാക സ്വാമി മഹാരാജിനെ നേരിൽ കാണുന്നതിനും മഹാരാജിന്റ സത്‌സംഗങ്ങളിൽ പങ്കെടുക്കുവാനും സാധിക്കുകയും ഞാൻ ക്രമേണ ദാമോദരദേശിലെ ഒരു അംഗമാവുകയും ചെയ്തു. അങ്ങിനെ എന്റെ ശിക്ഷ ഗുരുക്കന്മാരായ HG. വല്ലഭദാസ് പ്രഭു, HG.ലോഹിത കൃഷ്ണ ദാസ് പ്രഭു,HG. രാമ പ്രഭു എന്നിവരിൽ നിന്ന് അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയെ കുറിച്ചും ഗുരു മഹാരാജ് ഈ പ്രസ്ഥാ നത്തിനുവേണ്ടി ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചു ഗ്രഹിക്കുകയും ഗുരുമഹാരാജ് തുടങ്ങിവെച്ചിരിക്കുന്ന ഈയജ്ഞത്തിൽ ഒരു പങ്കാളിയാവണമെന്ന ഒരു ഉൾവിളി ഉണ്ടാവുകയും ചെയ്തു. അതുകൊണ്ട് എന്റെ ഈ ജീവിതത്തിൽ ജയപതാക സ്വാമിമഹാരാജിനെ എന്റെ ദീക്ഷ ഗുരുവായി സ്വീകരിക്കാൻ തയ്യാറാവുകയും ഭഗവാന്റെയും, ശ്രീല പ്രഭുപാദരുടെയും, ഗുരുമഹാരാജിന്റെയും ശിക്ഷ ഗുരുക്കന്മാരുടെയും കാരുണ്യം കൊണ്ട് എനിക്ക് അദ്ദേഹത്തിൽ നിന്ന് ദീക്ഷ ലഭിക്കുകയുംചെയ്തു.
ഇത് ഒരു മഹാഭാഗ്യമായി തന്നെ ഞാൻ കരുതുന്നു.
പ്രിയ മഹാരാജ്,
പല തരത്തിലുള്ള അപാകതകളോ, പിഴവുകളോ സംഭവിച്ചുണ്ടാകാം അതിനു ആദ്യമേ ക്ഷമയുണ്ടാവണമെന്നും അവിടുത്തെ കാരുണ്യം എപ്പോഴും ഈ എളിയ സേവകന്റെ മേൽ ചൊരി യണമെന്നും അപേക്ഷിക്കുന്നു. ദീക്ഷ വേളയിൽ മഹാരാജിന്റെ തിരുമുന്നിൽ ചെയ്ത പ്രതിജ്ഞയിൽ(അങ്ങയുടെനിർദ്ദേശങ്ങൾ)കഴിയുന്നതെല്ലാം എന്റെ പരിധിക്കുളിൽ നിന്ന് കൊണ്ട് ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ട്. വരും നാളുകളിലും അങ്ങയുടെ നിർദ്ദേശങ്ങളെ പാലിക്കുവാൻ ശ്രമം തുടരുകയും ചെയ്യും.
ദുബായിൽ നിന്നും വന്നതിനു ശേഷം കേരളത്തിൽ പാലക്കാട് ഹരേ കൃഷ്ണ സത്‌സംഗവുമായി സംഗം ചെയ്യുന്നു. അവിടുത്തെ ഞങ്ങളുടെ ശിക്ഷഗുരുവും അങ്ങയുടെ ശിഷ്യനുമായ മുരളി ഗോവിന്ദ ദാസ് പ്രഭുവിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഒരുപാടു ആധ്യാത്മിക കാര്യങ്ങൾ അവിടെ ചെയ്തുവരുന്നുണ്ട്. അതിൽ പങ്കാളിയാവാനും അതുവഴി കുറെയധികം ജീവാത്മാക്കളെ കൃഷ്ണാവബോധത്തിലേക്കു ആകർഷിപ്പാനും അവരെ ക്രമേണ ഒരു കൃഷ്ണ ഭക്തനാക്കി മാറ്റാനും അങ്ങയുടെ കാരുണ്യം കൊണ്ട് സാധിക്കുമാറാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
71-ന്നാം വ്യാസപൂജ നടക്കുന്ന ഈ വേളയിൽ അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതോടൊപ്പം അങ്ങയുടെ സേനയിൽ ഞാനും ഒരു അംഗം ആയിരിക്കുമെന്നും അങ്ങയുടെ ലക്ഷ്യം എന്താണോ അതിനുവേണ്ടി പ്രവർത്തിക്കുമെന്നും വീണ്ടും ഉറപ്പുതരുന്നു.
ഹരേ കൃഷ്ണ,
അങ്ങയുടെ എളിയ സേവകൻ
ഗോകുലപതി ഗോവിന്ദ ദാസ്
(ദാമോദര ദേശം, ദുബൈ )
ഇപ്പോഴത്തെ വിലാസം
ഹരേ കൃഷ്ണ സത്‌സംഗം
No.10.രാമകൃപ, അബൂബക്കർ റോഡ്
പാലക്കാട്, കേരള.
Mob.7012266323.