ജയപതാക മഹാരാജ് കി ജയ്
ഗുരുമഹാരാജ് കി ജയ്
വ്യാസ പൂജ മഹോത്സവം കി ജയ്.
എന്റെ ഗുരുമഹാരാജിന് ആദ്യമായി ആയിരം കോടി പ്രണാമങ്ങൾ അർപിക്കുന്നു.
ഗുരുമഹാരാജ്,
ഗിരിവർഷിണി ദേവി ദാസി എന്ന ഞാൻ അങ്ങയിൽ നിന്ന് ദീക്ഷ സ്വീകരിക്കാൻ ഭാഗ്യം ലഭിച്ച ആയിരങ്ങളിൽ ഒരാളാണ്. ഞാൻ ഒരു അന്ധയായിട്ടു കൂടി അവിടുത്തെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എനിക്ക് ദീക്ഷ നല്കുകയും ഗുരുമഹാരാജിനെ സേവിക്കാനുള്ള ഒരു അവസരം സംജാതമാകുകയും ചെയ്തു. പാലക്കാട് ഹരേ കൃഷ്ണ സത്‌സംഗത്തിന്റ കീഴിൽ പ്രവർത്തിക്കുന്നു. എന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഞാൻ കൃഷ്ണാവബോധം പ്രചരിപ്പിക്കാൻ വേണ്ടി ശ്രമിക്കാറുണ്ട്. ഭഗവാന് ഭോഗ തയ്യാറാക്കുന്നതിൽ സഹായിക്കാറുണ്ട്. പുതിയ വരുന്ന ഭക്തന്മാരോട് കൃഷ്ണാവബോധത്തെക്കുറിച്ചും, കൃഷ്ണ ലീലകളെ കുറിച്ചും സംസാരിക്കാറുണ്ട്. എന്നാൽ കഴിയുന്നതുപോലെ ഞാൻ ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കുന്നതാണെന്നു ഗുരുമഹാരാജിന് ഉറപ്പു നൽകുന്നു.
വ്യാസപൂജാവേളയിൽ അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാവട്ടെ എന്ന് കരുണാമയനായ കൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കുന്നു.
അങ്ങയുടെ കാരുണ്യം എപ്പോഴും എന്നിൽ ചൊരിയേണമേ.
എന്ന്
അങ്ങയുടെ എളിയ ദാസി
ഗിരിവർഷിണി ദേവി ദാസി.
ഹരേ കൃഷ്ണ.