Check to restrict your search with:
Menu

Vyāsa-pūjā 2021

Hari Kumar (Kṛṣṇa Kathā Deśa - Middle East)
നമ: ഓം വിഷ്ണുപാദായ കൃഷ്ണപ്രേഷ്ഠായ ഭൂതലേ 
ശ്രീമതേ ജയ്പതാക സ്വാമിൻ ഇതിനാമിനേ 
നമ: ആചാര്യപാദായ നിതായ് കൃപാ പ്രദായിനേ 
ഗൗരകഥാ ധാമദായ നഗരഗ്രാമ താരിണേ.
 
പ്രിയപ്പെട്ട  ഗുരുമഹാരാജ് ,
 
അങ്ങയുടെ പാദപത്മങ്ങളിൽ എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. ഈ കലിയുഗത്തിൽ മാനവർ ഭൗതീകസുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ കൂടുതൽ തല്പരരായിരിക്കുന്നു. ഈശ്വരചിന്തയില്ലാതെ ജിവിക്കുന്ന മനുഷ്യ സമൂഹത്ത്തിലേക്ക് ശാരീരിക അവശതകൾ വകവയ്കാതെ അങ്ങ് ഇറങ്ങിച്ചെന്ന് അവരുടെ മനസ്സിൽ കൃഷ്ണവബോധം ഉണർത്തുകയും ഹൃദയത്തെ മാലിന്യമുക്തമാക്കുകയും  ചെയ്തു. 
അങ്ങയുടെ ഗുരുവായ ശ്രീല പ്രഭുപാദരുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹപൂർത്തിക്കായി അങ്ങയുടെ ജീവിതം ഗുരുവിനായി സമർപ്പിച്ചിരിക്കുന്ന അങ്ങ് ഏതൊരു ഭക്തനും വഴിക്കാട്ടിയും മാതൃയുകമാണ്.
ഭഗവദ്ധാമം പ്രാപിക്കുന്നതിനായി  ലഭിച്ച ഉത്തമമായ ഉപകരണമായ ഈ മനുഷ്യശരീരത്തിനെ ഭൗതീകലോകമാകുന്ന ഈ മായസമുദ്രം തരണം ചെയ്യാൻ അങ്ങയുടെ കാരുണ്യം എന്നും ഞങ്ങളൊടൊപ്പം ഉണ്ടാകണമേ എന്നു പ്രാർത്ഥിക്കുന്നു.
 
വീനിതദാസൻ 
ഹരികുമാർ 
KKD

Hari Kumar |