Hare Krishna,
All glories to Sri Guru & Gouranga,
All glories to Srila Prapupada,
All glories to Guru Maharaj,
Please accept my humble obeisance.
nama oṁ viṣṇu-pādāya kṛṣṇa-preṣṭhāya bhū-tale
śrīmate jayapatākā-svāmin iti nāmine
namo ācāryapādāya nitāi-kṛpa-pradāyine
gaura-kathā dhāmadhāya nagara-grāma tāriṇe
nama oṁ viṣṇu-pādāya kṛṣṇa-preṣṭhāya bhū-tale
śrīmate bhaktivedānta-svāmin iti nāmine
namas te sārasvate deve gaura-vāṇī-pracāriṇe
nirviśeṣa-śūnyavādi-pāścātya-deśa-tāriṇe
ഹരേ കൃഷ്ണാ .
ഭഗവാൻ കൃഷ്‌ണന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനും ,ലോക ഗുരുവും ഈസ്‌കോൻ സ്ഥാപിത ആചാര്യനും ആയ ശ്രീലാപ്രഭുപാദരുടെ ശിഷ്യനും,ഞങ്ങളുടെ എല്ലാമെല്ലാമായ ഹിസ് ഗ്രേസ് ജയപതാകസ്വാമി ഗുരുമഹാരാജിന് 69th വ്യാസപൂജയുടെ എല്ലാ ആശംസകളും നേരുന്നു.
ഈ ഉപാസന എഴുതുന്ന സമയത്തുള്ള ആരോഗ്യപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറട്ടെ എന്ന പ്രാർത്ഥനയോടെ.
ഈ കലിയുഗത്തിൽ ഒരു മനുഷ്യജന്മത്തിൻറെ ലക്ഷ്യവും ധർമവും എന്താണെന്നു എല്ലാവരെയും അറിയിക്കാനും ഉദ്ബോധിപ്പിയ്ക്കാനും രാജ്യ,മത,ഭാഷ,സംഘടന എന്നീ ഒരു തരംതിരിവുമില്ലാതെ ശ്രീ ചൈതന്യ മഹാപ്രഭു നയിച്ച വഴിയിലൂടെ നമ്മെ കൈപിടിച്ചു നടത്തിക്കുകയും ,സത്‌സംഘങ്ങളിലൂടെ എല്ലാ ശിഷ്യന്മാരെയും ഒന്നിപ്പിക്കുകയും ശ്രീലാപ്രഭുപാദരുടെ ആജ്ഞയും ആഗ്രഹവും നിറവേറ്റുന്നതിനായി അഹോരാത്രം ചിന്തിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത എന്റെ ഗുരുമഹാരാജിന് പ്രണാമങ്ങൾ.
ഒരു മനുഷ്യജീവിതത്തിന്റെ എല്ലാ ഭൗതീക സുഖസൗകര്യങ്ങളും മാറ്റിവെച് ശ്രീലാപ്രഭുപാദരുടെ അന്ജയാലും അനുഗ്രഹത്തൂടെയും ബംഗാളിലെ ഒരു വനപ്രദേശത്തെ ഇന്നത്തെ മായാപുർ എന്ന മനോഹരമായ കൃഷ്‌ണലോകം സൃഷ്ടിച്, അവിടത്തെ വളരെ താഴ്ന്ന ജീവിത രീതി തുടർന്നവരെ വൈഷ്‌ണവരാക്കി കൃഷ്ണപ്രേമത്തിന്റെ മഹത്വവും ലോകം അവിടേക്ക് ശ്രദ്ധിക്കുന്ന തരത്തിലേക്ക് മാറ്റുന്നതിനു മുൻകൈ എടുത്ത എന്റെ ഗുരുമഹാരാജിന് പ്രണാമങ്ങൾ.
ഒരു ഗുരു സ്വന്തം ഭൗതീക ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ ബുദ്ധിമുട്ടുകളും വകവെക്കാതെ തൻറെ ഗുരുനാഥന്റെ ആജ്ഞകൾക്കു അനുസരിച് തൻറെ ശിഷ്യരേയും ലോകത്തെയും എങ്ങനെ കാലദോഷങ്ങക്കു മേലെ ഭഗവാൻ കൃഷ്ണനെ പ്രാപിക്കുകയും സേവിക്കുയതും ചെയ്യാം എന്ന് പഠിപ്പിച്ച എന്റെ ഗുരുമഹാരാജിന് പ്രണാമങ്ങൾ.
എൻറെ ജീവിതത്തിന്റെ കഴിഞ്ഞ മൂന്നുവര്ഷങ്ങളിൽ ഭഗവാൻ കൃഷ്ണനെ ഒരു ചോദ്യത്തിനും ഇടനൽകാതെ മനസ്സിൽ പ്രതിഷ്ഠിക്കുകയും,നാമെല്ലാവരും ഭഗവാന്റെ അംശമാണെന്നും എല്ലാവരും എന്നിലേക്ക് തിരികെവരണം എന്നാണ് ഭഗവാൻ ആഗ്രഹിക്കുന്നതെന്നും അതിനായി നമ്മളെ സജ്ജരാക്കാനും ഗുരുവിന്റെ അനുഗ്രഹങ്ങൾ എന്നും മഴ പോലെ വർഷിക്കുകയും, ഗുരുസേവനത്തിന്റെ മഹത്വങ്ങളിലൂടെ ഞങ്ങളുടെ കഴിഞ്ഞകാല ദോഷങ്ങളിൽ നിന്ന് മുക്തിലഭിക്കുന്നതിനു നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുന്ന എന്റെ ഗുരുമഹാരാജിന് പ്രണാമങ്ങൾ.
ഭൗതീകമായ ചുറ്റുപാടുകളിൽ ഒരുപാട് ഉപാധികളോടെയും പേടിയോടെയും ഭഗവത്‍പ്രേമത്തിനായി പരിശ്രമിക്കുന്ന ഞങ്ങൾക്ക്, ഈ കാലദോഷങ്ങൾ ശരീരസുഖങ്ങൾക്കും ദുഃഖങ്ങൾക്കും വേണ്ടിയുള്ളതാണെന്നും പരമാത്മാവും പരാമനിയന്താവും ആയ കൃഷ്ണനുമായുള്ള ബന്ധം ഗുരുവിന്റെ അനുഗ്രത്തോടെയാണെന്നും എനിക്ക് മനസ്സിലാക്കിതന്ന ഗുരുമഹാരാജിന്റെ ഭക്തി വൃഷാ ക്ലാസ്സുകൾ എന്നും എനിക്ക് അത്ഭുതവും ആശ്രയവും ആയിരുന്നു.
പ്രിയപ്പെട്ട ഗുരുമഹാരാജ് അവിടത്തെ വാക്കുകളിലൂടെയും അവിടത്തെ ആശ്രയത്തിലൂടെയും,ഞങ്ങൾക്ക് ചെറിയ സേവനങ്ങൾക്ക് അവസരം നൽകി ശ്രീലാപ്രഭുപാദരുടെ അനുഗ്രഹങ്ങൾ നൽകുകയും,ഭഗവാന്റെ സേവനത്തിനു അവസരം നൽകുകയും,എന്റെ കുടുംബത്തെയും സമൂഹത്തെയും കൃഷ്ണാവബോധത്തിലേക്ക് നയിക്കാനും ,നാമജപത്തിലൂടെ ഈ ഭൗതികജീവിതത്തിൽ നിന്നും പുറത്തുകടക്കാനും ഭഗവാനെ കുറിച് എന്നാൽ കഴിയും വിധം ചുറ്റുമുള്ളവരോട് പറയാനും എല്ലാവര്ക്കും മഹാമന്ത്രം നൽകാനും , ശ്രില പ്രഭുപാദരുടെ പുസ്തകങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും ഈ ഭൗതിക മായാ ലോകത്തിന്റെ ദുഃഖങ്ങൾ മറികടക്കാനും അതിലൂടെ എന്റെ ഗുരുമഹാരാജിന്റെ ശ്രില പ്രഭുപാദരോടുള്ള കർത്തവ്യത്തിൽ ഒരു ചെറിയ ഭാഗമാവാനും പരിശ്രമിക്കും എന്ന് വാക്ക് തരുന്നു.
ഗുരുമഹാരാജിന്റെ ഈ വ്യാസപൂജാദിനത്തിൽ എന്നെയും കുടുംബത്തെയും ഈ ഇസ്കോൺ കുടുംബത്തിലെത്തിച്ച വൈഷ്ണവരെയും ഞങ്ങളെ സ്വീകരിച്ച ശിക്ഷഗുരുവിനെയും കുടുംബത്തെയും ഇവിടെ സത്‌സംഗിലുള്ള എല്ലാ വൈഷ്ണവർക്കും പ്രണാമങ്ങൾ അർപിക്കുന്നു.ഞങ്ങളുടെ ഈ മാറ്റത്തിനു കാരണമായതും ഗുരുവിന്റെ പദാരവിന്ദങ്ങളിൽ അഭയം പ്രാപിക്കാൻ അവസരം നൽകുകയും ചെയ്ത അവിടത്തെ ശിഷ്യന്മാരെയും സ്മരണയോടെ ഓർക്കുന്നു.
Your Humble Servant.
Rejeendran K R