Check to restrict your search with:
Menu

Vyāsa-pūjā 2023

Maya Jaypal (Mayapur - India)

ആദരണീയനായ ഗുരുമഹാരാജ്‌ ,

                      

      അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞാൻ എന്റെ സാദര പ്രണാമങ്ങൾ അർപ്പിക്കുന്നു. ശ്രീല പ്രഭുപാദർക്ക്  എല്ലാ മഹത്വങ്ങളും.അങ്ങേക്കും എല്ലാ മഹത്വങ്ങളും ഗുരുദേവാ .

         

    അങ്ങയെ glorify ചെയ്യാനോ അങ്ങയുടെ പാദാരവിന്ദങ്ങളെ പ്രണമിക്കാനോ, സേവിക്കാനോ ഉള്ള യോഗ്യത എന്നെ പോലെയുള്ള പതിതാത്മാക്കൾക്കു ഇല്ല. 

                  

     എന്റെ പേര് Maya Jayapal.  കഴിഞ്ഞകൊല്ലം Thrissur South Vrindhavan വെച്ച് അങ്ങയിൽ നിന്ന് ഗുരു ആശ്രയം സ്വീകരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അങ്ങയുടെ അഹൈതുക്യമായ കാരുണ്യം കൊണ്ടും എന്റെ ശിക്ഷാ ഗുരുവായ Madhura Gaura Dāsa Prabhu ന്റെ കാരുണ്യവും കൊണ്ടാണ് എന്നെപോലെയുള്ള ഒരു പതിതാത്മാവിനു കൃഷ്ണാവബോധത്തിൽ കുറച്ചെങ്കിലും മുന്നേറാനുള്ള അവസരം ലഭിച്ചത്. 

 

       അങ്ങയുടെ കാരുണ്യം കൊണ്ട് ഇനിയും കൃഷ്ണാവബോധത്തിൽ തുടരുവാനും മറ്റുള്ളവരെ കൃഷ്ണാവബോധത്തിൽ കൊണ്ടുവരാനും കഴിയേണമേ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ് . അല്ലയോ ഗുരുദേവ അങ്ങേക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും പ്രദാനം ചെയ്യണമേ എന്ന് ഞാൻ ശ്രീ രാധാമാധവനോട് പ്രാർത്ഥിക്കുന്നു . 

 

ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.

Maya Jaypal