ഹരേ കൃഷ്ണ!
നമ ഓം വിഷ്ണു പാതായ കൃഷ്ണ പ്രേഷ്ഠായ ഭൂതലേ
ശ്രീമതേ ജയപതാക സ്വാമിൻ ഇതി നാമിനേ
നമ ആചാര്യപദായ നിതായ് കൃപ പ്രദായിനേ ഗൗര കഥാ ധാമ ദായ നഗര ഗ്രാമ താരിണേ.
H. H. ജയപതാക സ്വാമി ഗുരു മഹാരാജ് കീ ജയ്
ഹരേ കൃഷ്ണ ഗുരു മഹാരാജ്,പഞ്ചാംഗ പ്രണാമം അങ്ങയുടെ വ്യാസ പൂജയോട് അനുബന്ധിച്ച് ഇങ്ങനെ ഒരു കത്ത് എഴുതാൻ കഴിയുന്നതിൽ ഞാൻ അതീവ സന്തുഷ്ടയാണ് അങ്ങയെപ്പോലെ ഒരു ഗുരു മഹാരാജിനെ പതിയാത്മാവായ എനിക്ക് കിട്ടിയത് ഭഗവാന്റെ കാരുണ്യമാണെന്ന് വിശ്വസിക്കുന്നു അവിടുന്ന് മഹാ കാരുണ്യത്തിന് ഉടമയാണ് ഞാൻ രണ്ടുപ്രാവശ്യം 2nd initiation എടുക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അവിടുന്ന് എനിക്ക് എന്റെ ജീവിതത്തിൽ എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ മായാപൂർ ധാമത്തിൽ ഏറ്റവും ശ്രേഷ്ഠമായ മാസമായ ദാമോദര മാസത്തിൽ ഗോപാഷ്ടമി ദിവസമായ ശ്രേഷ്ഠമായ ദിനത്തിൽ ഗംഗാസ്നാനവും ചെയ്തു ഗുരുമരാജന്റെ അടുക്കൽ നിന്നും നേരിട്ട് ഗായത്രി മന്ത്രം ലഭിച്ചു ഇത് എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു കൂടാതെ എന്നും ഗുരുമഹാരാജിന്റെ ആശ്രിതത്വത്തിൽ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം അതിനായി യാതൊരു യോഗ്യതയും ഇല്ലാത്ത ഞാൻ അങ്ങയോട് യാചിക്കുന്നു അങ്ങയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണം ഹരേ കൃഷ്ണ!
"സന്തോഷം നിറഞ്ഞ വ്യാസ പൂജ ദിന ആശംസകൾ ഗുരു മഹാരാജ്....."
അങ്ങയുടെ എളിയ ശിഷ്യയായ
Rasarani kamala devi dasi
Iskcon Balaramdesh